കെഎസ്ആർടിസി ശമ്പളം നൽകാൻ നടപടി പൂർത്തിയായി: മന്ത്രി എ.കെ. ശശീന്ദ്രൻ
കെഎസ്ആർടിസി ശമ്പളം നൽകാൻ നടപടി പൂർത്തിയായി: മന്ത്രി എ.കെ. ശശീന്ദ്രൻ
Friday, July 1, 2016 3:16 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം നൽകാൻ നടപടി പൂർത്തിയായതായി മന്ത്രി എ.കെ. ശശീന്ദ്രൻ. കനകക്കുന്ന് കൊട്ടാരത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പുതിയ കാര്യമല്ല. എന്നാൽ, ശമ്പളവും പെൻഷനും നൽകാൻ നടപടി സ്വീകരിക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധിയുള്ളതിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കില്ല. അതേസമയം കെഎസ്ആർടിസിയിൽ വരുമാനം വർധിപ്പിക്കാൻ ജീവനക്കാരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.