സർക്കാർ നിലപാട് ഭൂമാഫിയകളെ സഹായിക്കുന്നത്: വി.എം. സുധീരൻ
സർക്കാർ നിലപാട് ഭൂമാഫിയകളെ സഹായിക്കുന്നത്: വി.എം. സുധീരൻ
Thursday, July 21, 2016 11:31 AM IST
തിരുവനന്തപുരം: റവന്യൂകേസുകൾ കൈകാര്യം ചെയ്തിരുന്ന സ്പെഷൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. സുശീലാ ആർ. ഭട്ടിനെ തൽസ്‌ഥാനത്തുനിന്ന് മാറ്റിയ നടപടിയെ ന്യായീകരിക്കുന്ന സംസ്‌ഥാന സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാട് സംസ്‌ഥാനത്തിന്റെ താത്പര്യങ്ങൾ ബലികഴിക്കുന്നതും ഭൂമാഫിയകൾക്ക് സഹായകരവുമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

സുശീലാ ഭട്ടിനെ നീക്കം ചെയ്തത് കേവലം യാദൃച്ഛികമായ ഒരു സംഭവമായി ആർക്കും കാണാനാവില്ല. ഇതിന്റെ പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്.

ഈ തെറ്റായ നടപടിയിൽ നിന്നു സർക്കാരും ഇടതുമുന്നണിയും എത്രയും വേഗത്തിൽ പിന്തിരിയണമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.