റബർ മേഖലയുടെ തകർച്ച പരിഹരിക്കണം: ജോസ് കെ. മാണി
റബർ മേഖലയുടെ തകർച്ച പരിഹരിക്കണം: ജോസ് കെ. മാണി
Thursday, July 21, 2016 11:31 AM IST
കോട്ടയം: റബർ മേഖല നേരിടുന്ന തകർച്ച പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നു ജോസ് കെ.മാണി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.

വിലത്തകർച്ച മൂലം കഴിഞ്ഞ രണ്ടു വർഷമായി റബർമേഖല വൻ പ്രതിസന്ധിയിലാണ്. റബർ കൃഷി ആദായകരമല്ലാത്തതിനാൽ ഇതുപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് കൃഷിക്കാർ തിരിയുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം റബർ ഉത്പാദനത്തിൽ 50 ശതമാനത്തോളം കുറവാണു സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയ്ക്ക് മുഖ്യസംഭാവന നൽകുന്ന റബർ മേഖലയുടെ തകർച്ച പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം.


ലോകവ്യാപാര കരാറിലെ ഇറക്കുമതി വ്യവസ്‌ഥകളും ആഗോളവിപണിയിലെ വിലയിടിവുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ആയതിനാൽ കേന്ദ്രസർക്കാർ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ദേശീയ റബർ നയം അടിയന്തരമായി പ്രഖ്യാപിക്കണമെന്നും റബർ ബോർഡിന്റെ പ്രവർത്തനം പുന:സംഘടിപ്പിക്കണമെന്നും ജോസ് കെ.മാണി എംപി പാർലമെന്റിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.