സീറോ താരിഫ് ഇറക്കുമതി കാർഷികമേഖലയ്ക്കു പ്രഹരമാകുമെന്ന് ഇൻഫാം
Thursday, July 21, 2016 11:48 AM IST
കോട്ടയം: ആസിയാൻ സ്വതന്ത്രവ്യാപാരകരാറിന്റെയും കേന്ദ്രസർക്കാർ 2016 അവസാനത്തോടെ കരാറിലാകുന്ന റീജണൽ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയുടെയും വിവിധ രാജ്യങ്ങളുമാ യുള്ള ഉഭയകക്ഷി ഉടമ്പടികളു ടെയും പശ്ചാത്തലത്തിൽ നികുതിരഹിത ഇറക്കുമതി കേന്ദ്രസർക്കാർ അംഗീകരിച്ചാൽ അതു കാർഷികമേഖലയ്ക്കു വൻ പ്രഹരമാകുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യൻ.

വിവിധ രാജ്യാന്തര ഉടമ്പടികളുടെ പേരിൽ ഇറക്കുമതിത്തീരുവ എടുത്തുകളയുവാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയിട്ടും റബർ വിപണി തകർച്ചയിലാണ്. അഡ്വാൻസ് ഓതറൈസേഷൻ സ്കീമിലൂടെ നികുതിരഹിത റബർ ഇറക്കുമതിയാണ് ഇപ്പോൾ തുടരുന്നത്.


റീജിയണൽ സംയോജിത സാമ്പത്തിക കരാറിൽ ഇന്ത്യ 2016 അവസാനത്തോടെ ഒപ്പുവെയ്ക്കും. നികുതിരഹിതവും അതിർത്തി നിർണയിക്കാത്തതുമായ ഇറക്കുമതിയാണ് കരാറിൽ ലക്ഷ്യമിടുന്നത്. ആഗോളവിപണിയായി ഇന്ത്യ മാറുമ്പോൾ കാർഷികമേഖലയിൽ ബദൽ സംവിധാനമൊരുക്കുന്നില്ലെങ്കിൽ ഇന്ത്യയിലെ കർഷകർക്ക് നിലനിൽപ്പില്ലെന്നും കേന്ദ്രസർക്കാർ കർഷകദ്രോഹനിലപാടുകളിൽനിന്ന് പിന്തിരിയണമെന്നും വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.