കെഎസ്ആർടിസിയിൽ പെൻഷൻ നല്കി
കെഎസ്ആർടിസിയിൽ പെൻഷൻ നല്കി
Thursday, July 21, 2016 11:48 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ നൽകി തുടങ്ങിയതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ 15നായിരുന്നു പെൻഷൻ നൽകേണ്ടിയിരുന്നത്. സർക്കാർ വിഹിതം ലഭിക്കാൻ വൈകിയതോടെയാണ് പെൻഷൻ വിതരണം വൈകിയത്.

ഇന്നലെ വൈകുന്നേരം മുതൽ പെൻഷൻകാർക്ക് അക്കൗണ്ടുകളിൽ പെൻഷൻ തുക ലഭിച്ചു തുടങ്ങി. ഇന്നു വൈകുന്നേരത്തോടെ എല്ലാവരുടെയും പെൻഷൻ ലഭിക്കും. ഒരു മാസം പെൻഷൻ വിതരണത്തിന് 52.5 കോടി രൂപയാണ് കെഎസ്ആർടിസിക്കു വേണ്ടത്. ഇതിൽ കെഎസ്ആർടിസിയുടെ വിഹിതമായ 20 കോടി രൂപ നേരത്തെ തന്നെ ട്രഷറിയിൽ അടച്ചിരുന്നു. എന്നാർ, സർക്കാർ വിഹിതം വൈകിയതോടെ പെൻഷൻ വിതരണവും വൈകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.