ദൈവശാസ്ത്ര കാഴ്ചപ്പാടിൽ സഭയുടെ സംഭാവന പ്രതിഫലിക്കണം: മാർ ആലഞ്ചേരി
ദൈവശാസ്ത്ര കാഴ്ചപ്പാടിൽ സഭയുടെ സംഭാവന പ്രതിഫലിക്കണം: മാർ ആലഞ്ചേരി
Thursday, July 21, 2016 11:48 AM IST
കൊച്ചി: സഭയിലെ ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ രൂപീകരിക്കുമ്പോൾ സീറോ മലബാർ സഭയുടെ തനിമ പ്രതിഫലിപ്പിക്കാൻ ദൈവശാസ്ത്ര പണ്ഡിതർക്കു സാധിക്കണമെന്നു മേജർ ആർച്ച്ബിഷപ് കർ ദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയു ടെ പ്രഥമ സമ്പൂർണ ദൈവശാസ്ത്ര സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്‌തിസഭയുടെ ദൈവശാസ്ത്ര, സഭാത്മക അടിത്തറയെ ആധാരമാക്കി സംഭാവനകൾ നൽകാൻ സീറോ മലബാർ സഭയ്ക്കും ദൈവശാസ്ത്രജ്‌ഞർക്കും കഴിയും. അ തുവഴി സീറോ മലബാർ ദൈവശാസ്ത്രജ്‌ഞന്മാർ സാർവത്രികസഭയുടെ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കും. സഭയു ടെ പ്രേഷിതപ്രവ ർത്തനങ്ങൾ രൂപീകരിക്കുന്നതിൽ വ്യക്‌തതയാർന്ന ദൈവശാസ്ത്ര വീക്ഷണം ഉണ്ടാകണം. വ്യക്‌തിസഭ എന്ന നിലയിൽ സീറോ മലബാർ സഭയുടെ ശുശ്രൂഷകൾ ദൈവവ ചനത്തിലും ആരാധനാക്രമത്തിലും സഭാ കൂട്ടായ്മയിലും പ്രാർഥനയി ലും രൂപീകരിക്കപ്പെടണം. പ്രാർഥനാനുഭവത്തിലുറച്ച സഭയുടെ ജീവിതശൈലിയും വിശുദ്ധ കുർബാനയി ൽ കേന്ദ്രീകൃതമായ കൗദാശികജീവിതവും തിരുനാൾ ആഘോഷങ്ങൾ, നോമ്പാചരണം തുടങ്ങിയവ യും നമ്മുടെ അടിസ്‌ഥാന പാരമ്പര്യങ്ങളാണ്. ഇവയെല്ലാം നിലനിർത്തിയുള്ള ആഴമായ ദൈവശാസ്ത്ര വീക്ഷണമാണു സീറോ മലബാർ സഭ ആഗോള സഭയ്ക്കായി നൽകേ ണ്ടതെന്നും കർദിനാൾ പറഞ്ഞു.


ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷതവഹിച്ചു. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

മോൺ. ഡോ.സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ.ഡോ.ജോയ് അ യിനിയാടൻ, റവ.ഡോ.മാത്യു ഇല്ല ത്തുപറമ്പിൽ, റവ. ഡോ.സിസ്റ്റർ പ്രസന്ന, റവ.ഡോ.തോമസ് ഐക്കര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയും ഉണ്ടായിരുന്നു. കമ്മീഷൻ സെക്രട്ടറി റവ.ഡോ.ജോസഫ് പാംപ്ലാനി, എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം സഭയുടെ ദൈവശാസ്ത്ര കമ്മീഷനാണു സംഘടിപ്പിച്ചത്.

കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാർ രൂപതകളിലെയും സന്യസ്ത സമൂഹങ്ങളിലെയും നാനൂറു ദൈവശാസ്ത്ര പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.