സുഹൈൽ തങ്ങളും ഭാര്യയും ആക്രമിച്ചതായി പരാതി
സുഹൈൽ തങ്ങളും ഭാര്യയും ആക്രമിച്ചതായി പരാതി
Thursday, July 21, 2016 12:02 PM IST
കോഴിക്കോട്: പെൺവാണിഭക്കേസിൽ കാപ്പ ചുമത്തപ്പെട്ട പ്രതി സുഹൈൽ തങ്ങളും ഭാര്യ അംബിക എന്ന സാജിതയും മാധ്യമപ്രവർത്തകരെ ആക്രമിച്ചതായി പരാതി.

അറസ്റ്റിലായ പ്രതികളെ ഇന്നലെ രാത്രി 8.30ഓടെ നടക്കാവ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെയാണ് ഇവർ ആക്രമിച്ചതായി പരാതിയുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് കാമറാമാൻ ജിബിൻ ബേബിയെ സുഹൈൽ തങ്ങളും ഭാര്യയും ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറയും നശിപ്പിച്ചു. സംഭവ സമയത്തു മറ്റു രണ്ട് ചാനലലിലെ പ്രവർത്തകരും സ്റ്റേഷനിലുണ്ടായിരുന്നെങ്കിലും അക്രമമേൽക്കാതെ രക്ഷപ്പെട്ടു. ജിബിൻ ബേബി നടക്കാവ് പോലീസിൽ പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.