അക്രമപ്രവർത്തനംഅംഗീകരിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയൻ
അക്രമപ്രവർത്തനംഅംഗീകരിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയൻ
Thursday, July 21, 2016 12:37 PM IST
തിരുവനന്തപുരം: ഒരു തരത്തിലുള്ള അക്രമപ്രവർത്തനങ്ങളും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഞ്ചിയൂരിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ അക്രമിച്ച സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ രണ്ടു പ്രധാനപ്പെട്ട വിഭാഗമാണ് അഭിഭാഷകരും മാധ്യമപ്രവർത്തകരും. ഇവർ തമ്മിൽ ഒരു കാരണവശാലും ശത്രുതയിലാകാൻ പാടില്ല. കാര്യങ്ങൾ രമ്യമായി പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. എന്നാൽ അക്രമപ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. അതിനെതിരേ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

<ആ>സംഘർഷം വ്യാപിക്കുന്നത് ആശങ്കാജനകം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മറ്റു സ്‌ഥലങ്ങളിലേക്കും വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. തിരുവനന്തപുരം സംഭവത്തിൽ കുറ്റക്കാർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു


<ആ>കർശനനടപടി സ്വീകരിക്കണം:വി.എം. സുധീരൻ

തിരുവനന്തപുരം: വഞ്ചിയൂരിൽ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷം ഒഴിവാക്കുന്നതിന് ഒത്തുതീർപ്പ് ചർച്ച നടന്നുകൊണ്ടിരിക്കേ വീണ്ടും മാധ്യമപ്രവർത്തകർക്ക് നേരേ ഉണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കണം. മാധ്യമപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കാൻ ആവശ്യമായ സർവ്വനടപടികളും സ്വീകരിക്കാൻ ഒട്ടും വൈകരുതെന്നും സുധീരൻ സർക്കാരിനോട് അഭ്യർഥിച്ചു.

<ആ>ആക്രമണം അപലപനീയം: ജോണി നെല്ലൂർ

തിരുവനന്തപുരം: വഞ്ചിയൂരിൽ അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു നേരേ നടത്തിയ ആക്രമണത്തെ കേരള കോൺഗ്രസ്– ജേക്കബ് ചെയർമാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ അപലപിച്ചു. അഭിഭാഷകർ നിയമം കൈയിലെടുക്കുന്ന രീതി അംഗീകരിക്കാനാകില്ല. അക്രമികൾക്കെതിരേ ശക്‌തമായ നടപടി കൈക്കൊള്ളണമെന്ന് ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.