ദളിത് പീഡനങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തും: കെപിഎംഎസ്
Friday, July 22, 2016 1:00 PM IST
കൊച്ചി: വർധിച്ചുവരുന്ന ദളിത് പീഡനങ്ങൾക്കെതിരേ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെപിഎംഎസ് സംസ്‌ഥാന ഭാരവാഹികൾ അറിയിച്ചു. രോഹിത് വെമുല സംഭവം മുതൽ ഗുജറാത്തിലെ ദളിത് വിഭാഗങ്ങൾക്കു നേരേയുള്ള അക്രമങ്ങളും ദളിത് വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സി ക്കു വിടുന്നതിനെതിരേയുള്ള എൻഎസ്എസ് നിലപാട് അപലപ നീയമാണെന്നും ഭാരവാഹികൾ പറഞ്ഞു. ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടുന്നതിനെ എതിർക്കുന്ന ബിജെപി, അഹിന്ദുക്കൾക്ക് അവസരം ലഭിക്കുമെന്ന വാദം ഉയർത്തി സവർണ വർഗീയതയ്ക്കു പിന്തുണ നൽകുകയാണ്. എൻഎസ്എസിനും എസ്എൻഡിപിക്കും ബ്രാഹ്മണർക്കും ദേവസ്വം ബോർഡ് തീറെഴുതാൻ അനുവദിക്കില്ല. പത്രസമ്മേ ളനത്തിൽ കെപിഎംഎസ് സംസ്‌ഥാന പ്രസിഡന്റ് മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പി.എം. വിനോദ്, എം.കെ. ശശിധരൻ, ടി. രാജപ്പൻ, ജിജുമോൻ എന്നിവർ പങ്കെടുത്തു.


ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ, കുറ്റിക്കാട് ഫൊറോന വികാരി ഫാ. അമ്പൂക്കൻ, കരുണാലയം മാനേജർ ബ്രദർ പോളി തൃശൂക്കാരൻ, പ്രോവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത് തുടങ്ങിയവർ ജെയിന് ആദരാഞ്ജലികളർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.