ആലപ്പുഴ പ്രസ്ക്ലബ്ബിനു നേരേ ആക്രമണം
Friday, July 22, 2016 1:14 PM IST
ആലപ്പുഴ: ആലപ്പുഴ പ്രസ്ക്ലബ്ബിനു നേരേ അഭിഭാഷകരുടെ ആക്രമണം. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. പ്രസ്ക്ലബ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയ രണ്ടംഗസംഘം പ്രസ്ക്ലബ്ബിന്റെ ബോർഡ് കുത്തിക്കീറി അതിൽ ആലപ്പുഴ ബാർ അസോസിയേഷൻ എന്നു പേപ്പറിൽ എഴുതി പതിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന അഭിഭാഷകരാണ് ആക്രമണത്തിനു പിന്നിലെന്നു പ്രസ്ക്ലബ് ജീവനക്കാർ പോലീസിനു മൊഴി നല്കി. നോർത്ത് പോലീസ് കേസെടുത്തു. അക്രമത്തെത്തുടർന്നു കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.