കടപ്പത്രം പുറപ്പെടുവിക്കുന്നു
Friday, July 22, 2016 1:14 PM IST
തിരുവനന്തപുരം: ഓപ്പൺ മാർക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം സംസ്‌ഥാന സർക്കാർ 500 കോടി രൂപ സമാഹരിക്കുന്നു. ഇതിനുളള കടപ്പത്രങ്ങളുടെ ലേലം 26ന് മുംബൈ ഫോർട്ടിലുളള റിസർവ് ബാങ്ക് ഓഫീസിൽ നടക്കും. ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷനായ ഇ–കുബേർ സംവിധാനത്തിലൂടെ ഇലക്ട്രോണിക് രൂപത്തിലാണ് ലേലത്തിനുളള ബിഡുകൾ സമർപ്പിക്കേണ്ടത്. മത്സരാധിഷ്ഠിത ബിഡുകൾ രാവിലെ 10.30 മുതൽ 12 മണിവരെയും, അല്ലാത്തവ രാവിലെ 10.30 മുതൽ 11.30 മണി വരെയും സമർപ്പിക്കാം. വികസന പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്. വിശദാംശങ്ങൾ ജൂലൈ 22–ലെ ൈ–1/233/2016–ലെ വിജ്‌ഞാപനത്തിൽ. വിജ്‌ഞാപന ത്തിനായി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ളശിമിരല.സലൃമഹമ.ഴീ്.ശി സന്ദർശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.