ബിജിമോളുെടട കാര്യത്തിൽ സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ തീരുമാനമെടുക്കും
ബിജിമോളുെടട കാര്യത്തിൽ സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ തീരുമാനമെടുക്കും
Friday, July 22, 2016 1:23 PM IST
തിരുവനന്തപുരം: മന്ത്രിയാകാത്തതു തനിക്കു ഗോഡ്ഫാദർമാർ ഇല്ലാത്തതിനാലാണെന്ന ഇ.എസ്. ബിജിമോൾ എംഎൽഎയുടെ പരാമർശം സിപിഐ സംസ്‌ഥാന കൗൺസിൽ ചർച്ച ചെയ്തില്ല.

കഴിഞ്ഞ ദിവസം പാർട്ടി സംസ്‌ഥാന എക്സിക്യൂട്ടീവ് ബിജിമോളുടെ വിശദീകരണം ചർച്ചയ്ക്കെടുത്തെങ്കിലും തീരുമാനമെടുക്കാൻ സംസ്‌ഥാന കൗൺസിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ ഇന്നലെ ചേർന്ന സംസ്‌ഥാന കൗൺസിൽ വിഷയം പാർട്ടി ഇടുക്കി ജില്ലാ കൗൺസിലിനു വിട്ടു.


ബിജിമോളുടെ വിശദീകരണം പാർട്ടി ജില്ലാ കമ്മിറ്റിക്കു ബോധ്യപ്പെട്ടാൽ മതിയെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൗൺസിലിൽ നിലപാടെടുത്തു. പാർട്ടി സംസ്‌ഥാന സെക്രട്ടറി തന്നെ ജില്ലാ കൗൺസിലിൽ പങ്കെടുത്തുകൊണ്ടു വിഷയം ചർച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.