മഴക്കുറവ് 20 ശതമാനം
മഴക്കുറവ് 20 ശതമാനം
Friday, July 22, 2016 1:23 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) 20 ശതമാനം കുറവായി. ഇന്നലെ രാവിലെ എട്ടുമണിവരെ ലഭിച്ച കാലവർഷമഴ 94.58 സെന്റിമീറ്ററാണ്. പതിവായി ഇക്കാലത്തു ലഭിക്കേണ്ടത് 118.44 സെന്റിമീറ്റർ. 23.86 സെന്റിമീറ്റർ കുറവ്.

കഴിഞ്ഞ എട്ടു ദിവസത്തിൽ ഒരു ദിവസംപോലും ശരാശരി മഴ സംസ്‌ഥാനത്തു ലഭിച്ചിട്ടില്ല. കാലവർഷം 53 ദിവസം പിന്നിട്ടപ്പോൾ 38 ദിവസവും ദീർഘകാല ശരാശരിയേക്കാൾ കുറവായിരുന്നു ലഭിച്ച മഴ.

എന്നാൽ, കഴിഞ്ഞ വർഷം ഇതേ തീയതിയെ അപേക്ഷിച്ച് നില മെച്ചമാണ്. അന്ന് 89.13 സെന്റിമീറ്റർ മഴയേ കിട്ടിയിരുന്നുള്ളൂ. ശരാശരിയേക്കാൾ 25 ശതമാനം കുറവായിരുന്നു അത്. 2014–ൽ ജൂലൈ 22 വരെ 92.25 സെന്റിമീറ്റർ മഴയേ ലഭിച്ചിരുന്നുള്ളൂ. 22 ശതമാനമായിരുന്നു കുറവ്.


മഴയുടെ തോത് ഏറ്റവും കുറഞ്ഞതു വയനാട് ജില്ലയിലാണ്. ശരാശരിയേക്കാൾ 55 ശതമാനം കുറവാണ് അവിടെ ലഭിച്ച മഴ. ജലവൈദ്യുത പദ്ധതികൾ ഉള്ള ഇടുക്കിയിൽ 17 ശതമാനവും പത്തനംതിട്ടയിൽ 23 ശതമാനവും പാലക്കാട് 16 ശതമാനവും കുറവാണ് മഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.