വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
Saturday, July 23, 2016 1:05 PM IST
തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2016–2017 വർഷത്തേക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2016–2017 അധ്യയന വർഷത്തിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നിർബന്ധമായും കുട്ടിയുടെയോ പദ്ധതിയിൽ അംഗമായ തൊഴിലാളിയുടെയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി കോഡു സഹിതം 2016 ഓഗസ്റ്റ് 30നകം ബന്ധപ്പെട്ട ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0471 – 2463769.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.