കോട്ടയം: ദേശീയ ഐക്യവേദി സംസ്ഥാന കൗൺസിൽ ചെയർമാനായി ജോസ് പാറേക്കാട്ട്, ജനറൽ സെക്രട്ടറിയായി എബി ജെ. ജോസ് എന്നിവരെ കോട്ടയത്തു ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
ജില്ലാ ചെയർമാന്മാരായി സനൽ ജോസഫ് (തിരുവനന്തപുരം), എസ്. പ്രകാശ്കുമാർ (കൊല്ലം), എൻ. അജിത് രാജ് (ആലപ്പുഴ), സുനീഷ് നായർ (പത്തനംതിട്ട), ജോഷി മൂഴിയാങ്കൽ (കോട്ടയം), ജിയോ ജോസഫ് (ഇടുക്കി), അഫ്സൽ കുഞ്ഞുമോൻ (എറണാകുളം), ടോം ജോസഫ് (തൃശൂർ), ബിജു ജോസഫ് (പാലക്കാട്ട്), അബ്ദുൾ സലാം (കോഴിക്കോട്), ജോസ് പ്രകാശ് (വയനാട്), പി. അബ്ദുൾ റസാക്ക് (മലപ്പുറം), വിജയ മോഹനൻ (കണ്ണൂർ), ഡേവിഡ് ഫെർണാണ്ടസ് (കാസർഗോഡ്) എന്നിവരെയും തെരഞ്ഞെടുത്തു. അഡ്വ. സിബി മാത്യു തകിടിയേൽ റിട്ടേണിംഗ് ഓഫീസറായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.