രാഷ്ട്രീയക്കാർ വരുന്നതിൽ തെറ്റില്ല: മേഴ്സി കുട്ടൻ
Saturday, July 23, 2016 1:10 PM IST
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി രാഷ്ട്രീയക്കാർ വരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഒളിമ്പ്യൻ മേഴ്സി കുട്ടൻ. കൗൺസിൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. തനിക്കൊപ്പം നല്ലൊരു ഭരണസമിതിയാണു ചുമതലയേറ്റെടുത്തിരിക്കുന്നത്. സ്പോർട്സ് രംഗത്തു കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ശുദ്ധീകരിക്കാനും ശ്രമിക്കും. മികച്ച ഗ്രൗണ്ടുകൾ, സ്പോർട്സ് ഹോസ്റ്റലുകളുടെ നവീകരണം ഉൾപ്പെടെ സാധ്യമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.