നെറ്റില്ലാതെ ബിഎസ്എൻഎൽ ഉപഭോക്‌താക്കൾ വലഞ്ഞു
Saturday, July 23, 2016 1:10 PM IST
കോട്ടയം: ബിഎസ്എൻഎലിന്റെ നെറ്റ് കണക്ഷൻ കിട്ടാതെ കേരളത്തിലെ ഉപഭോക്‌താക്കൾ വലഞ്ഞു. രണ്ടു ദിവസമായി ബിഎസ്എൻഎലിന്റെ ത്രീ ജി നെറ്റ്വർക്കുകൾക്കു കമ്പനി വാഗ്ദാനം ചെയ്ത വേഗത ലഭിച്ചിരുന്നില്ല. ചില സ്‌ഥലങ്ങ ളിൽ ഇന്റർനെറ്റ് കണക്ഷനുകൾ പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രശ്നത്തിനു പരിഹാരം കണ്ടിരുന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഇന്റെർനെറ്റിന്റെ വേഗത കുറഞ്ഞു.

സേർവറിലുണ്ടായ തകരാറാണു വേഗതക്കുറവിനു കാരണമെന്നു ബിഎസ്എൻഎൽ അധികൃതർ വ്യക്‌തമാക്കി. കഴിഞ്ഞ ആഴ്ചയിൽ ഐഡിയയ്ക്ക് കേരളം മുഴുവൻ ഒരു ദിവസം നെറ്റ്വർക്കിൽ തകരാർ സംഭവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.