കൊച്ചി–കോഴിക്കോട് കപ്പൽ സർവീസ് ഓണത്തിന്: മന്ത്രി
കൊച്ചി–കോഴിക്കോട്  കപ്പൽ സർവീസ്  ഓണത്തിന്: മന്ത്രി
Saturday, July 23, 2016 1:19 PM IST
കണ്ണൂർ: തുറമുഖ വകുപ്പിന്റെ നൂതന സംരംഭമായി കൊച്ചിയിൽനിന്നു കോഴിക്കോട്ടേക്കുള്ള കപ്പൽ ഗതാഗത പദ്ധതി ഓണത്തിന് ആരംഭിക്കുമെന്നു തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. ഈ കപ്പലിൽ 130 പേർക്കു യാത്രാസൗകര്യമുണ്ടാകും. കപ്പൽ സർവീസ് കണ്ണൂരിലേക്കു നീട്ടാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. കപ്പൽ യാത്രക്കാരുമായി കരയിലേക്ക് അടുക്കാനാവശ്യമായ അടിയന്തര ജോലികൾ കണ്ണൂർ അഴീക്കൽ തുറമുഖത്ത് ഒരുക്കാൻ മന്ത്രി തുറമുഖവകുപ്പ് ഉദ്യോഗസ്‌ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.