ഒത്തുതീർപ്പ് സ്വാഗതാർഹം: പത്രപ്രവർത്തക യൂണിയൻ
Saturday, July 23, 2016 1:19 PM IST
കൊച്ചി: മാധ്യമപ്രവർത്തകരെ അഭിഭാഷകർ മർദിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗം നിർദേശിച്ച തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു. അതിക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിനെ ഒരു മുന്നിറിയിപ്പായി യൂണിയൻ കാണുന്നു. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള ഇരുവിഭാഗങ്ങൾ തമ്മിൽ നേരത്തേയുണ്ടായിരുന്ന സൗഹാർദവും സഹകരണവും ഊട്ടിയുറപ്പിക്കാനാകണമെന്ന യോഗ തീരുമാനത്തിന്റെ അന്തഃസത്തയെയും ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്യുന്നുവെന്നു ജില്ലാ പ്രസിഡന്റ് കെ. രവികുമാറും സെക്രട്ടറി എസ്. ഉണ്ണികൃഷ്ണനും പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.