ഫാ. തോമസ് വടശേരിയുടെ 50–ാം ചരമവാർഷികം ആചരിച്ചു
ഫാ. തോമസ് വടശേരിയുടെ 50–ാം ചരമവാർഷികം  ആചരിച്ചു
Saturday, July 23, 2016 1:25 PM IST
കാഞ്ഞിരപ്പള്ളി: ആഗോള കത്തോലിക്കാ സഭയ്ക്കു വിലപ്പെട്ട സംഭാവന നൽകിയ വ്യക്‌തിത്വത്തിന് ഉടമയായിരുന്നു മോൺ. തോമസ് വടശേരിയെന്നു സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാസഭാധ്യക്ഷനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ.

ചരിത്ര പ്രസിദ്ധമായ മലങ്കര പുനരൈക്യ പ്രസ്‌ഥാനത്തിന്റെ തേരാളിയും ദൈവശാസ്ത്ര പണ്ഡിതനും വചനപ്രഘോഷകനുമായിരുന്ന ഫാ. തോമസ് വടശേരിയുടെ അമ്പതാം ചരമവാർഷികാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൂലിക പടവാളാക്കിയ ഫാ. തോമസ് വടശേരി, സീറോ മലങ്കര സഭയുടെ വളർച്ചക്ക് തന്റെ രചനകളിലൂടെയും പ്രസംഗങ്ങളിലൂടെയും വലിയ ശുശ്രൂഷയാണ് നടത്തിയത്.


അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സീറോ മലങ്കര റീത്തിൽ നട–ന്ന വിശുദ്ധകുർബാനക്ക് തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് മുഖ്യ കാർമികത്വം വഹിച്ചു.

സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവല്ല അതിരൂപത സഹായ മെത്രാൻ ഫിലിപ്പോസ് മാർ സ്തേഫാനോസ്, മോൺ. ആന്റണി ചെത്തിപ്പുഴ, രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചെറിയാൻ താഴ്മൺ, വികാരി ഫാ. റെജി മാത്യു വയലുങ്കൽ, ബാംഗളൂർ ബെനഡിറ്റയ്ൻ മൊണാസ്ട്രി സുപ്പീരിയർ ഫാ. തോമസ് തേക്കുംതോട്ടം ഒഎസ്ബി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.