കഷ്‌ടപ്പാടുകളിൽ ദൈവമുഖം കാണണം: മാർ എഫ്രേം നരികുളം
കഷ്‌ടപ്പാടുകളിൽ ദൈവമുഖം കാണണം: മാർ എഫ്രേം നരികുളം
Saturday, July 23, 2016 1:25 PM IST
ഭരണങ്ങാനം: കഷ്ടപ്പാടുകളിൽ വിരിയുന്ന പുഷ്പങ്ങളാകണം നമ്മുടെ ജീവിതത്തിലുണ്ടാകേണ്ടതെന്നും അൽഫോൻസാമ്മയുടെ വിശുദ്ധി കഷ്‌ടപ്പാടുകളിൽ ദൈവമുഖം കാണുന്നതായിരുന്നുവെന്നും ഛാന്ദാ രൂപതാ ബിഷപ് മാർ എഫ്രേം നരികുളം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു തീർഥാടനദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭാസമൂഹത്തോടു ചേർന്നു നമ്മുടെ വിശ്വാസത്തെ തീക്ഷ്ണതപ്പെടുത്തണം. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതു മറ്റുള്ളവരുടെ വിശ്വാസം കാണുമ്പോഴാണ്. അൽഫോൻസാമ്മ സഭയുടെ പുത്രിയായിരുന്നു. സഹ നവും സ്നേഹവും വഴിയാണ് അമ്മ ആ പദവിയിലെത്തിയത്. മറ്റുള്ളവർക്ക് ആനന്ദവും സ്നേഹവും പകർന്നുനൽകണമെന്ന ദൈവത്തിന്റെ പദ്ധതി ഓരോ മനുഷ്യനിലൂടെയും യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്നു എന്നും അൽഫോൻസാമ്മ വഴി ദൈവം നമ്മെ ഓർമിപ്പിക്കുന്നു. ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. മാർട്ടിൻ പന്തിരുവേലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.


ഇന്ന് രാവിലെ 11 ന് സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാസഭാധ്യക്ഷനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കതോലിക്കാബാവ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം അഞ്ചിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുർബാന അർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.