കെ.എം.കോര കർഷകർക്കുവേണ്ടി ജീവിതം സമർപ്പിച്ച വ്യക്‌തി: കാത്തലിക്ക് ഫെഡറേഷൻ
Saturday, July 23, 2016 1:25 PM IST
ചങ്ങനാശേരി: കാർഷിക മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്യുകയും കർഷകരുടെ നിലനിൽപിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്ത വ്യക്‌തിത്വമായിരുന്നു മുൻ മന്ത്രി കെ.എം.കോരയുടേതെന്നു കാത്തലിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ്. മുൻ മന്ത്രി കെ.എം.കോരയുടെ ചരമ വാർഷിക അനുസ്മരണ സമ്മേളനം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഉയർത്തണമെന്നും അദ്ദേഹത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴ –ചങ്ങനാശേരി കരകളെ ബന്ധിപ്പിച്ച് അദ്ദേഹം നിർമിച്ച എ.സി.റോഡിന് കെ.എം.കോരയുടെ പേര് നൽകുക, കർഷക ലബോറട്ടറി സംസ്‌ഥാന കൃഷി വകുപ്പ് അദ്ദേഹത്തിന്റെ പേരിൽ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളും കാത്തലിക്ക് ഫെഡറേഷൻ മുന്നോട്ടുവച്ചു.


ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ് ജിജി പേരകശേരി അധ്യക്ഷത വഹിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് മുഖ്യപ്രഭാഷണം നടത്തി. പിതൃവേദി ചങ്ങനാശേരി അതിരൂപതാ വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട്, കേരള കൾച്ചറൽ ഫോറം ചെയർമാൻ നൈനാൻ തോമസ് മുളപ്പാൻമഠം, ഓസാനാം ചീഫ് എഡിറ്റർ ബിനു കുര്യാക്കോസ്, കർഷക ഫെഡറേഷൻ സംസ്‌ഥാന സെക്രട്ടറി ജോണിച്ചൻ മണലി, കേരളാ അഗ്രിക്കൾച്ചർ അസോസിയേഷൻ സംസ്‌ഥാന കോഡിനേറ്റർ വർഗീസ് മാത്യു നെല്ലിക്കൽ, ഷാലു തോമസ്, ലീലാമ്മ വർഗീസ് ജെയിംസ് കൊച്ചുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.