നവീകരിച്ച ജോസ്കോ കോട്ടയം ഷോറൂമിന്റെ ഉദ്ഘാടനം നാളെ
Saturday, July 23, 2016 1:33 PM IST
കോട്ടയം: രാജീവ്ഗാന്ധി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന നവീകരിച്ച ജോസ്കോ ജൂവല്ലേഴ്സിന്റെ ഉദ്ഘാടം നാളെ ചലച്ചിത്രതാരം നിക്കി ഗിൽറാണി നിർവഹിക്കും. രാവിലെ 10.30–ന് ചേരുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും.

പരമ്പരാഗത എത്ത്നിക്–ഫെസ്റ്റിവൽ–ട്രെൻഡി സ്വർണാഭരണങ്ങൾക്കൊപ്പം ഡയമണ്ട് ആൻഡ് അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, ബ്രൈഡൽ ഡയമണ്ട് സെറ്റുകൾ എന്നിവയുടെ വിപുലമായ ശേഖരം നവീകരിച്ച ജോസ്കോ ഷോറൂമിലുണ്ട്.

അക്ഷരനഗരിയുടെ ആഭരണ തേജസിനെ തൊട്ടുണർത്തുകയും ഷോപ്പിംഗ് രംഗത്ത് ഒരു ലോകോത്തര അനുഭവം സമ്മാനിക്കുകയുമാണ് ജോസ്കോയുടെ ലക്ഷ്യമെന്നു ജോസ്കോ ഗ്രൂപ്പ് എംഡി ആൻഡ് സിഇഒ ടോണി ജോസ് പറഞ്ഞു.

ഉപയോക്‌താവിന്റെ അഭിരുചിക്കും ബജറ്റിനുമനുസരിച്ചുള്ള ആഭരണങ്ങൾ നിർദേശിക്കുന്നതിൽ പ്രൊഫഷണൽ പരിശീലനം സിദ്ധിച്ച സെയിൽസ് ടീമിന്റെ സഹായം, എക്സ്പ്രസ് സെയിൽസ് കൗണ്ടറുകൾ ജോസ്കോ നൽകുന്നു. ജുവൽ മേഖലയിലെ പുതിയ സാധ്യതകൾ, ആവശ്യകതകൾ എന്നിവ മനസിലാക്കി മികച്ച വിൽപ്പനാനന്തര സേവനം, മൂല്യവർധിത സേവനങ്ങൾ എന്നിവ അതിവേഗത്തിൽ ഉപയോക്‌താക്കളിലെത്തിക്കുന്നു.


ഉദ്ഘാടനം പ്രമാണിച്ച് ആദ്യത്തെ 150 പർച്ചേസുകൾക്ക് സ്വർണനാണയം കൂടാതെ സർപ്രൈസ് ഗിഫ്റ്റും നൽകും. പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലും തൂക്കത്തിലും കുറവ് വരാതെ പരമാവധി ലാഭത്തിൽ ജോസ് 916 ആകട ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റിവാങ്ങാനുള്ള അവസരമുണ്ട്.

മിനിറ്റുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഉപയോക്‌താക്കൾക്കു ഹോം അപ്ലയൻസസ്, ഗോൾഡ് കോയിൻ സമ്മാനങ്ങൾ, 25000 രൂപയ്ക്കു മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്കൊപ്പം സ്വർണനാണയം സൗജന്യം.

ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾക്ക് ബ്രാൻഡ് വാച്ച്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് സ്പെഷൽ ഓഫർ, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 5000 രൂപ കിഴിവ് കൂടാതെ എല്ലാ പർച്ചേസുകൾക്കും സ്പെഷൽ ഉദ്ഘാടന സമ്മാനം എന്നിവ ഒരുക്കിയിരിക്കുന്നു. ഷോറൂം നാളെ രാവിലെ 8.30 മുതൽ പ്രവർത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.