മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തണമെന്ന്
Sunday, July 24, 2016 12:24 PM IST
കോട്ടയം: കേരളത്തിൽ മദ്യപാനത്തിനു പെർമിറ്റ് ഏർപ്പെടുത്താൻ സർക്കാർ തയാറാകണമെന്നു ദേശീയ ഐക്യവേദി ആവശ്യപ്പെട്ടു. ഇതിലൂടെ സർക്കാരിനു വരുമാനം ലഭിക്കും. മദ്യപാനം ഉപേക്ഷിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇതിന്റെ ഭാഗമായി മദ്യവില്പന വൈകുന്നേരം ആറു മുതൽ ഒമ്പതുവരെയായി നിജപ്പെടുത്തണം. ഇതു ലംഘിച്ചാൽ കനത്ത പിഴ ചുമത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എബി ജെ. ജോസ് അധ്യക്ഷതവഹിച്ചു. ജോസ് പാറേക്കാട്ട്, അഫ്സൽ കുഞ്ഞുമോൻ, എൻ. അജിത്ത് രാജ്, ഡേവിഡ് ഫെർണാണ്ടസ്, ജിയോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.