ദളിത് പീഡനങ്ങളിൽ സിഡ്കാ ഉത്കണ്ഠ രേഖപ്പെടുത്തി
Sunday, July 24, 2016 12:33 PM IST
കോട്ടയം: രാജ്യത്തു വർധിക്കുന്ന ദളിത് പീഡനങ്ങളിൽ സൗത്ത് ഇന്ത്യൻ ദളിത് കാത്തലിക് അസോസിയേഷൻ ജില്ലാ പ്രതിനിധിയോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

സംസ്‌ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷതവഹിച്ചു. ജസ്റ്റിൻ മാത്യു, ഷിബു ജോസഫ്, സോജൻ തോമസ്, സി.സി. കുഞ്ഞുകൊച്ച്, ടി.ജെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

കോട്ടയം ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് പി.ജെ. ജോൺ (കങ്ങഴ), വൈസ് പ്രസിഡന്റ് ജെസി ജോൺ (പള്ളിക്കത്തോട്), സെക്രട്ടറി തങ്കമ്മ ഫിലിപ്പ് (മാഞ്ഞൂർ), ജോയിന്റ് സെക്രട്ടറി ജോൺ കോതാകുളം (മുട്ടമ്പലം), ഖജാൻജി മേഴ്സി തോമസ് (കറുകച്ചാൽ), കമ്മിറ്റി അംഗങ്ങളായി സാബു നന്ദികാട്, എൻ.പി. ആന്റണി, എം.സി. ജോസഫ്, എം.എ.ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാക്കമ്മിറ്റിയുടെ താലൂക്ക് കമ്മിറ്റികൾ രൂപീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.