ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു
ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു
Sunday, July 24, 2016 12:43 PM IST
ചങ്ങനാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. സണ്ണി തോമസ് പുളിങ്കാലാ (അതിരമ്പുഴ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബാബു വള്ളപ്പുര(ചങ്ങനാശേരി)യാണ് സെക്രട്ടറി.

സിബിച്ചൻ സ്രാങ്കൽ തൃക്കൊടിത്താനം (വൈസ് പ്രസിഡന്റ്), തോമസുകുട്ടി ചീരംവേലിൽ എടത്വ (ജോയിന്റ് സെക്രട്ടറി), ആൻഡ്രൂസ് മണ്ണൂപ്പറമ്പിൽ കോട്ടയം (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങൾ: ജോർജുകുട്ടി ആലുങ്കൽ നെടുംങ്കുന്നം, സജി ആന്റണി മണിമല, അഡ്വ.ബിൻസൺ ഐയ്യനാട് കുറുമ്പനാടം, ബിനോയി സ്കറിയ ചമ്പക്കുളം, എൻ.ഐ. തോമസ് പുളിങ്കുന്ന്, ബോബൻ കുര്യാക്കോസ് കൊല്ലം, ജേക്കബ് നിക്കോളാസ് തിരുവനന്തപുരം, ബേബി പാറക്കാടൻ ആലപ്പുഴ, ജോസഫ് സേവ്യർ കുടമാളൂർ എന്നിവരെയും തെരഞ്ഞെടത്തു.


സംസ്‌ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ റിട്ടേണിംഗ് ഓഫീസറായിരുന്നു. അതിരൂപത കോർഡിനേറ്റർ ഫാ. ബെന്നി കുഴിയടിയിൽ അധ്യക്ഷത വഹിച്ചു.

ദീപിക സർക്കുലേഷൻ ഏരിയാ മാനേജർമാരായ വർഗീസ് ഡൊമിനിക്, കോര സി. കുന്നുപുറം, അനൂപ് സെബാസ്റ്റ്യൻ, സിജു ജോർജ്, ബിജോ ഏബ്രഹാം, ജോമോൻ പി. ജോർജ് എന്നിവർ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.