ഭാഗാധാര നികുതിവർധന: സാധാരണക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി
ഭാഗാധാര നികുതിവർധന: സാധാരണക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി
Sunday, July 24, 2016 12:53 PM IST
കൊല്ലം: ഭാഗാധാരത്തിനുള്ള നികുതിയിൽനിന്ന് സാധാരണക്കാരെയും പാവങ്ങളെയും ഒഴിവാക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കൊല്ലത്ത് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്‌ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട നികുതി മേഖലയായി സാമ്പത്തിക വിദഗ്ധർ കാണുന്നത് പിതൃസ്വത്തിനെയാണ്. കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയതുമൂലം സാധാരണക്കാർക്കും പാവങ്ങൾക്കും ധാരാളം ഭൂമി കിട്ടിയിട്ടുണ്ട്. പാവപ്പെട്ടവനും ആയിരം ഏക്കർ ഉള്ളവനും ആയിരം രൂപ അടച്ചാൽ മതിയെന്ന നിയമമാണ് നിലവിലുള്ളത്. പാവങ്ങളെ ഇതിൽനിന്ന് ഒഴിവാക്കുന്ന കാര്യം സർക്കാർ പരിശോധിക്കും.

ഇതിനായി സമരം ചെയ്യാൻ ആരും മുതിരേണ്ടതില്ലെന്നും സബ്ജക്ട് കമ്മിറ്റിയുടെ മുമ്പാകെ ഈ വിഷയം വരുമ്പോൾ സർക്കാർ യുക്‌തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


മിച്ചമുള്ള പണം നിക്ഷേപിക്കാനായി ബോണ്ട് മാർക്കറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ധനകാര്യസ്‌ഥാപനങ്ങളെ കൂട്ടിയിണക്കി ഇതിനായി കമ്പനി രൂപവത്കരിക്കും. വീടില്ലാത്തവർക്കായി ഹൗസിംഗ് ബോണ്ട്, ഭൂമി ഇല്ലാത്തവർക്കായി ലാൻഡ് ബോണ്ട് എന്നിവ ഇതിലൂടെ പുറത്തിറക്കും.

വിദേശനാണ്യ വിനിമയചട്ടത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്‌ഥാനത്തിൽ കെഎസ്എഫ്ഇ എൻആർഐ ചിട്ടി ആരംഭിക്കും. ഇതിനായി കംപ്യൂട്ടർവത്കരണവും മാനവശേഷി വികസനവും ത്വരിതപ്പെടുത്തി, അറി

വും സേവനവും നൽകാനുള്ള കാഴ്ചപ്പാട് ജീവനക്കാർ വികസിപ്പിച്ചെടുക്കണമെന്നും മന്ത്രി നിർദേശിച്ചു. കെഎസ്എഫ്ഇ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഓണത്തിനു മുൻപ് നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.