ക്യാപ് അറ്റ് കാമ്പസ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ക്യാപ് അറ്റ് കാമ്പസ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Sunday, July 24, 2016 12:55 PM IST
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സമഗ്ര കാൻസർ ബോധവത്കരണ പദ്ധതി– ക്യാപ് അറ്റ് കാമ്പസിന്റെ സംസ്‌ഥാനതല പ്രവർത്തനോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നാളെ രാവിലെ ഒൻപതിനു തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മേളം ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, കെ. മുരളീധരൻ എംഎൽഎ, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയസ്, സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സിറിയക് മഠത്തിൽ, ഫാ. ബിനോ പട്ടർകളം സിഎംഐ, ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ, സർഗക്ഷേത്ര ഭാരവാഹികളായ ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, ജിജി ഫ്രാൻസിസ് എന്നിവർ പ്രസംഗിക്കും.


വെബ്സൈറ്റ് ഉദ്ഘാടനം, ബോധവത്കരണ കൈപ്പുസ്തക പ്രകാശനം, സിഡി പ്രകാശനം, സൗജന്യ വിഗ് ദാനം, മുടിദാനം എന്നിവയും ഉദ്ഘാടനചടങ്ങിൽ നിർവഹിക്കും. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ മാർഗനിർദേശത്തിൽ നടപ്പാക്കുന്ന ക്യാപ് അറ്റ് കാമ്പസ് പദ്ധതിയിൽ സ്കൂൾ–കോളജുകൾക്ക് ജൂലൈ 31 വരെ രജിസ്ട്രേഷൻ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.