പ്രകോപനപരമായ പ്രസംഗം: കോടിയേരിക്കെതിരേ കേസെടുക്കണമെന്ന് സുധീരൻ
പ്രകോപനപരമായ പ്രസംഗം: കോടിയേരിക്കെതിരേ കേസെടുക്കണമെന്ന് സുധീരൻ
Sunday, July 24, 2016 10:44 PM IST
തിരുവനന്തപുരം: പയ്യന്നൂരിലെ പൊതുയോഗത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. അണികളോട് അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ് കോടിയേരി ചെയ്തത്. പാടത്ത് പണിയെങ്കിൽ വരമ്പത്ത് കൂലി എന്ന പ്രയോഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും വി.എം.സുധീരൻ പറഞ്ഞു.

സിപിഎമ്മിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് കോടിയേരി വിവാദ പരാമർശങ്ങൾ നടത്തിയത്. മോഹൻഭാഗവത് ആസൂത്രണം ചെയ്ത പരിപാടിയാണു കേരളത്തിൽ ബിജെപി നടത്തുന്നത്. ഇതനുസരിച്ച് അക്രമത്തിനു വന്നാൽ വരമ്പത്തുതന്നെ കൂലി കിട്ടുമെന്നു ബിജെപിക്കാർ മനസിലാക്കണം. പ്രവർത്തകരെ ആക്രമിക്കാൻ വരുന്ന ഒരുത്തനും വന്നപോലെ തിരിച്ചുപോകാൻ പാടില്ലെന്ന സംവിധാനവും കായികക്കരുത്തും നമ്മൾ നേടണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.