കേരള സർവകലാശാലാ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു
Monday, July 25, 2016 12:15 PM IST
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കറ്റ് പുഃനസംഘടിപ്പിച്ചു. സർക്കാർ നോമിനികളായി പുതിയ അഞ്ചുപേരെ നിയോഗിച്ചാണ് സിൻഡിക്കറ്റ് പുഃനസംഘടിപ്പിച്ചത്. നേരത്തെ എംജി, കാലിക്കറ്റ്, കണ്ണൂർ, ഫിഷറീസ് സർവകലാശാല സിൻഡിക്കറ്റുകൾ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു.

മുൻ സിൻഡിക്കറ്റ് അംഗവും ഡിവൈഎഫ്ഐ സംസ്‌ഥാന ട്രഷററുമായ പി. ബിജു, മുൻ സിൻഡിക്കറ്റ് അംഗവും സിപിഎം കായംകുളം ഏരിയാ സെക്രട്ടറിയുമായ കെ.എച്ച്. ബാബുജാൻ, യൂണിവേഴ്സിറ്റി കോളജ് അസോസിയേറ്റ് പ്രഫസർ കെ. മാണിക്കരാജ് , വർക്കല എസ്എൻ കോളജ് അസോസിയറ്റ് പ്രഫസർ ഡോ. ആർ. ലതാദേവി, കൊട്ടിയം എംഎംഎൻഎസ്എസ് കോളജ് അസോസിയറ്റ് പ്രഫസർ, എം. ശ്രീകുമാർ എന്നിവരെയാണ് പുതുതായി സിൻഡിക്കറ്റിൽ ഉൾപ്പെടുത്തിയത്. ഡോ. റോസമ്മ ഫിലിപ്പ്, ഡോ.ആർ. ഗിരീഷ്കുമാർ, ഡോ. കെ. അനിൽകുമാർ, പ്രഫ. എം. ജമാൽകുഞ്ഞ്, ഡോ. വർഗീസ് പേരയിൽ എന്നിവരെയാണു സിൻഡിക്കറ്റിൽ നിന്നു മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.