അച്ചടിമാധ്യമങ്ങളുടെ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി
Monday, July 25, 2016 12:15 PM IST
തിരുവനന്തപുരം: അച്ചടി മാധ്യമങ്ങളുടെ എഡിറ്റർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് അച്ചടി മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്. സംസ്‌ഥാനത്തിന്റെ വികസനം, പരിസ്‌ഥിതി തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.

സംസ്‌ഥാനത്തിന്റെ സമഗ്ര വികസനത്തിനു മാധ്യമങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. വിവാദങ്ങൾ സൃഷ്‌ടിക്കുകയും അതു വികസനങ്ങൾക്കു തടസമാവുകയും ചെയ്യുന്ന പ്രവണതകൾ ഒഴിവാക്കണം. പൊതുവിഷയങ്ങളിൽ മാധ്യമങ്ങളുടെ എല്ലാതരത്തിലുള്ള പിന്തുണയും സർക്കാരിന് ഉണ്ടാകുമെന്ന് എഡിറ്റർമാർ മുഖ്യമന്ത്രിയെ അറിയിച്ചു. മസ്കറ്റ് ഹോട്ടലിലാണ് ചർച്ച സംഘടിപ്പിച്ചത്.


തോമസ് ജേക്കബ് (മലയാള മനോരമ), റ്റി.സി. മാത്യു (ദീപിക), എം. കേശവ മേനോൻ (മാതൃഭൂമി), സാബു വർഗീസ് (മംഗളം), ദീപു രവി (കേരള കൗമുദി), കെ.ജെ. ജേക്കബ് (ഡെക്കാൻ ക്രോണിക്കിൾ), പി.എം. മനോജ്, ആർ.എസ്. ബാബു (ദേശാഭിമാനി), കാനം രാജേന്ദ്രൻ (ജനയുഗം), സി.പി. സെയ്തലവി (ചന്ദ്രിക), ആർ. ഗോപീകൃഷ്ണൻ (മെട്രോ വാർത്ത), ലീലാ മേനോൻ (ജന്മഭൂമി), എൻ.പി. ചേക്കുട്ടി, (തേജസ്), സി. ഗൗരീദാസൻ നായർ (ദ ഹിന്ദു), ടി.കെ. അബ്ദുൾ ഗഫൂർ (സിറാജ്), വിനോദ് മാത്യു (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ഒ. അബ്ദു റഹ്മാൻ (മാധ്യമം), മനോജ് കെ. ദാസ് (ടൈംസ് ഓഫ് ഇന്ത്യ), ടി.വി പുരം രാജു, (വീക്ഷണം), ആസിഫ് അലി (വർത്തമാനം), നവാസ് പൂനൂർ (സുപ്രഭാതം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.