ബാങ്ക് പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Monday, July 25, 2016 12:15 PM IST
കൊച്ചി: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് 29ന് നടക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്കിന് ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പത്ത് വ്യവസ്‌ഥയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ പൊതുമേഖലാ ബാങ്കുകൾക്കും റിസർവ് ബാങ്കിനുമെതിരേ നടക്കുന്ന കടന്നാക്രമണങ്ങൾ പ്രധാന വിഷയമായി ഏറ്റെടുത്തു സമരപ്രചാരണത്തിനിറങ്ങി 29ന് എല്ലാ റിസർവ് ബാങ്ക് ഓഫീസുകളിലും ഐക്യദാർഢ്യ പ്രഖ്യാപനം നടത്തുമെന്നും ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സമീർ ഘോഷ് പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.