ത്വരിതാന്വേഷണത്തിന് ഉത്തരവ്
Monday, July 25, 2016 12:15 PM IST
തിരുവനന്തപുരം: സിഡ്കോയിൽ അനധികൃത നിയമനം നടത്തിയതിന് ടി.ഒ. സൂരജ് , സിഡ്കോ എംഡി സജി ബഷീർ, മുൻ വ്യവസായ അഡീഷണൽ സെക്രട്ടറി പി.എ. ഇസാക്ക്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ സിഇഒ രാജഗോപാൽ എന്നിവർക്കെതിരേ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദീൻ ഉത്തരവിട്ടു. ഏഴു തസ്തികൾക്കു ലഭിച്ച അനുമതിയുടെ മറവിൽ 23 പേരെ വിവിധ മാനേജർ തസ്തികകളിലേക്ക് നിയമിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടം പൊതുഖജനാവിന് വരുത്തിയെന്നാരോപിച്ച് എസ്. ദിലീപ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് ഉത്തരവ്. ഹർജിക്കാരുടെ വാദം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.