ബിജെപി ഓഫീസ് പുതിയ കെട്ടിടത്തിൽ
Monday, July 25, 2016 12:32 PM IST
തിരുവനന്തപുരം: ബിജെപി സം സ്‌ഥാന കാര്യാലയം പുതിയ കെട്ടിട ത്തിൽ പ്രവർത്തനം ആരംഭിച്ചു. തി രുവനന്തപുരം കുന്നുകുഴി ഗവൺമെന്റ് ലോ കോളജ് ജംഗ്ഷനു സമീപമു ള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർവഹിച്ചു.

ഒ. രാജഗോപാൽ എംഎൽഎ, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എം. ഗണേഷ്, ജോർജ് കുര്യൻ, സി ശിവൻകുട്ടി, വി.വി. രാജേഷ്, വി. രാധാമണി, രാജിപ്രസാദ്, അഡ്വ ജെ. ആർ. പത്മകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ സംഘടനാ സെക്രട്ടറിയായി എം. ഗണേഷ് ചുമതലയേറ്റു. വിവിധ മോ ർച്ചകളുടെയും മാധ്യമ വിഭാഗത്തിന്റെയും ഓഫീസ് തൈക്കാട് മാരാർജി സ്മൃതിമന്ദിരത്തിൽ തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.