ശബരിമലയിലെ സ്ത്രീപ്രവേശനം: നിലപാടിൽ മാറ്റമില്ലെന്നു ദേവസ്വം ബോർഡ്
Monday, July 25, 2016 12:32 PM IST
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിൽ മാറ്റമില്ലെന്നു പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയിലെ ആചാരങ്ങൾ 800 വർഷമായി മാറ്റമില്ലാതെ നടന്നുവരികയാണ്. പത്തു മുതൽ 50 വരെ വയസുയുള്ള സ്ത്രീകൾക്കു ക്ഷേത്രത്തിൽ പ്രവേശം നൽകുന്നത് ആചാരങ്ങൾക്ക് വിരുദ്ധമാണ്. എന്നാൽ അൻപതു വയസിനു മേലുള്ള സ്ത്രീകൾ ശബരിമലയിൽ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്തു അ ഞ്ചുലക്ഷം സ്തീകൾ ശബരിമലയി ൽ ദർശനം നടത്തി. സ്ത്രീപ്രവേശത്തിൽ സർക്കാർ നിലപാടു ദേവസ്വം ബോർഡിനെ അറിയിച്ചിട്ടില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.


സ്ത്രീപ്രവേശനം വിഷയത്തിൽ ബോർഡിന്റെ നിലപാടു കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പുനഃപരിശോധന നടത്താനോ ദേവപ്രശ്നം നടത്താനോ തത്കാലം ആലോചനയില്ല. ബോർഡിന്റെ നിലപാട് ഭക്‌തരുടെ താത്പര്യം സംരക്ഷിക്കുന്നതായതിനാൽ പൊതുജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.