കോടതി ബഹിഷ്കരണം: അഭിഭാഷകർക്കെതിരേ നടപടി തേടി ഹർജി
കോടതി ബഹിഷ്കരണം: അഭിഭാഷകർക്കെതിരേ നടപടി തേടി ഹർജി
Monday, July 25, 2016 2:00 PM IST
കൊച്ചി: മാധ്യമപ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ചു ഹൈക്കോടതി നടപടി ബഹിഷ്കരിച്ച അഭിഭാഷകർക്കെതിരേ നടപടി വേണമെന്നും വ്യവഹാരികൾക്ക് ഇതുമൂലമുണ്ടായ നഷ്‌ടം അഭിഭാഷകരിൽനിന്ന് ഈടാക്കണമെന്നുമാവശ്യപ്പെട്ടു തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ പി.ഡി. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകി. ഡിവിഷൻ ബെഞ്ച് ഹർജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പുറമേ ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റിനെയും ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.