എറണാകുളം ജില്ലാ കോടതിയിലും മാധ്യമ പ്രവർത്തകർക്കു വിലക്ക്
Monday, July 25, 2016 2:00 PM IST
കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വിലക്കി. ഇന്നലെ രാവിലെയാണു സംഭവം. ഒരു വിഭാഗം അഭിഭാഷകർ പരാതിപ്പെട്ടതിനെത്തുടർന്നു സിറ്റി പോലീസ് കമ്മീഷണറാണു മാധ്യമപ്രവർത്തകർ കോടതിയിൽ കയറരുതെന്നു നിർദേശിച്ചത്.

മതപരിവർത്തന കേസുമായി ബന്ധപ്പെട്ട പരാതിയിൽ അറസ്റ്റിലായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തകൻ ആർഷി ഖുറേഷിയെയും അനുയായി റിസ്വാൻ ഖാനെയും ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണു വിലക്കിയത്. സിറ്റി പോലീസ് കമ്മീഷണർ അഭ്യർഥിച്ചതിനെത്തുടർന്ന് സംഘർഷം ഒഴിവാക്കാൻ മാധ്യമപ്രവർത്തകർ കോടതിവളപ്പിനു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അഭിഭാഷകരും മാധ്യമപ്രവർത്തകരുമായി ഉണ്ടായ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഒത്തു തീർപ്പാക്കിയിരുന്നു. അതിനുശേഷമാണ് ഇന്നലത്തെ സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.