കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: കെ. സുധാകരൻ
കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: കെ. സുധാകരൻ
Monday, July 25, 2016 2:04 PM IST
കണ്ണൂർ: രാഷ്ട്രീയ എതിരാളികളെ വിറപ്പിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി നടത്തിയ പ്രസ്താവനയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നു കോൺഗ്രസ് നേതാവ് കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു. പ്രവർത്തകരെ ആയുധമെടുക്കാൻ ആഹ്വാനംചെയ്ത സിപിഎം സംസ്‌ഥാന സെക്രട്ടറിക്കെതിരേ കേസെടുക്കണം. പയ്യന്നൂരിൽ കോടിയേരി നടത്തിയ പ്രസ്താവന തിരുത്തി ജനങ്ങളോടു മാപ്പു പറയണം. സിപിഎം അവസാനമായി വരമ്പത്ത് കൊടുത്തതു പയ്യന്നൂരാണ്.


സിപിഎം ജില്ലയിലെ പല സ്‌ഥലങ്ങളിലും ആയുധ പരിശീലനം നടത്തുകയാണ്. ആയുധ പരിശീലനത്തോടൊപ്പം ബോംബ് നിർമാണവും തകൃതിയായി നടക്കുന്നുണ്ട്. എതിരാളികളെ കൊലപ്പെടുത്താനുള്ള ആയുധ പരിശീലനവും നല്കുന്നു. വാഴയ്ക്കു ചോക്കിന്റെ മാർക്കിട്ട് ഒറ്റ വെട്ടിനു മുറിച്ചിടുന്ന രീതിയിലുള്ള പരിശീലനമാണ് അണികൾക്കു നല്കുന്നത്. കോടിയേരിയുടെ പ്രസംഗം ആപ്പ ഊപ്പ ചട്ടമ്പികളുടേതാണെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.