ഭരതൻ സ്മൃതികല്യാൺമുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
ഭരതൻ സ്മൃതികല്യാൺമുദ്ര പുരസ്കാരം  ശ്രീകുമാരൻ തമ്പിക്ക്
Tuesday, July 26, 2016 3:45 PM IST
തൃശൂർ: ഭരതൻ സ്മൃതിവേദിയുടെ ഈ വർഷത്തെ കല്യാൺമുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്കു നൽകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മലയാള സിനിമയുടെ പുരോഗതിക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ഈ വർഷം പാട്ടെഴുത്തിന്റെ അമ്പതാംവർഷം തികയ്ക്കുകയാണ് ശ്രീകുമാരൻ തമ്പി.

സംവിധായൻ മോഹൻ, എം.പി. സുരേന്ദ്രൻ, രവി മേനോൻ, ഭരതൻ സ്മൃതിവേദി ചെയർമാൻ ഷോഗൺ രാജു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. സ്വർണപ്പതക്കവും പ്രശസ്തിപത്രവുമാണ് അവാർഡ്.

30നു തൃശൂരിൽ നടക്കുന്ന ഭരതന്റെ പതിനെട്ടാം ചരമവാർഷിക ദിനാചരണത്തിൽ അവാർഡ് സമർപ്പിക്കും. സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയിൽ എം.കെ. അർജുനൻ മാസ്റ്ററാണ് അവാർഡ് സമർപ്പിക്കുക. മോഹൻ, കെപിഎസി ലളിത, ഡോ. ടി.എ. സുന്ദർമേനോൻ, പ്രിയനന്ദനൻ, വിദ്യാധരൻ മാസ്റ്റർ, ടി.എസ്. കല്യാണരാമൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവർ പങ്കെടുക്കും.


പത്രസമ്മേളനത്തിൽ രക്ഷാധികാരി വിദ്യാധരൻ മാസ്റ്റർ, സി.എസ്. അജയകുമാർ, വൈസ് ചെയർമാൻ അനിൽ വാസുദേവ്, ഗിരിജാവല്ലഭൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.