ലത്തീൻ കത്തോലിക്ക മാധ്യമസംഗമം നാളെ തുടങ്ങും
Tuesday, July 26, 2016 3:58 PM IST
കൊച്ചി: കേരള റീജിയൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെആർഎൽസിബിസി) മീഡിയ കമ്മീഷൻ നടത്തുന്ന ലത്തീൻ കത്തോലിക്ക മാധ്യമ സംഗമം നാളെ എറണാകുളം ആശിർഭവനിൽ തുടങ്ങും. വൈകുന്നേരം അഞ്ചിന് മന്ത്രി ഡോ. ടി. എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംഎൽഎ മുഖ്യസന്ദേശം നൽകും.

കേരള ടൈംസ് മുൻ മാനേജിംഗ് എഡിറ്റർ മോൺ. ജോർജ് വെളിപ്പറമ്പിലിനെ ആദരിക്കും. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, കെഎൽസിഡബ്ലിയുഎ സംസ്‌ഥാന പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കോർപറേഷൻ കൗൺസിലർ ഗ്രേസി ബാബു ജേക്കബ്, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത്, അസോസിയേറ്റ് സെക്രട്ടറി ബിജോ സിൽവറി എന്നിവർ പ്രസംഗിക്കും. 6.30ന് “കേരളസമൂഹത്തിലെ ചലനങ്ങൾ–മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും’ എന്ന വിഷയത്തിൽ പാനൽ ചർച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.