ഹജ്‌ജ് ക്യാമ്പ്: ഏകോപനത്തിനു പ്രത്യേക സംവിധാനം
Tuesday, July 26, 2016 3:58 PM IST
കൊച്ചി: ഹജ്‌ജ് ക്യാമ്പ് ഏകോപനത്തിന് പ്രത്യേക സംവിധാനം രൂപീകരിക്കാൻ തീരുമാനം. അടുത്ത മാസം 21ന് നെടുമ്പാശേരിയിൽ ആരംഭിക്കുന്ന സംസ്‌ഥാന ഹജ്‌ജ് ക്യാമ്പിന് മുന്നോടിയായി സിയാൽ കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപനയോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ഓഗസ്റ്റ് 21ന് വൈകുന്നേരം നാലരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്‌ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് ഒന്നിന് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്‌ജ് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി കെ.ടി ജലീൽ നിർവഹിക്കും. സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 5.30നാണ് അവസാന സർവീസ്. ഇതിനിടയിൽ 24 സർവീസുകളാണ് ആകെയുണ്ടാവുക. ഓഗസ്റ്റ് 23 മുതൽ 31 വരെ ദിവസവും രണ്ട് സർവീസുകൾ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ ദിവസവും ഓരോ സർവീസും. സെപ്റ്റംബർ 29ന് തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കും. മദീനയിൽ നിന്നുള്ള ആദ്യ വിമാനം 29ന് വൈകുന്നേരം 3.45ന് നെടുമ്പാശേരിയിലെത്തും. അവസാന വിമാനം എത്തുന്നത് ഒക്ടോബർ 14ന് രാവിലെ 10.45നുംസൗദി എയർലൈൻസിനാണ് ഹജ്‌ജ് സർവീസിന്റെ ചുമതല. 10,500 പേരാണ് ഇത്തവണ സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖേന ഹജ്‌ജ് നിർവഹിക്കുന്നതിനായി പോകുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് എയർ ക്രാഫ്റ്റ്സ് മെയിന്റൻസ് ഹാംഗറിലാണ് തീർഥാടകർക്കുള്ള ക്യാമ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.