29ലെ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഫെഡറേഷൻ
Tuesday, July 26, 2016 4:07 PM IST
കൊച്ചി: ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ഐക്യവേദി, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് ആഹ്വാനം ചെയ്തിട്ടുള്ള അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

പൊതുമേഖലാ ബാങ്ക് ലയനങ്ങൾക്കെതിരേയും സ്വകാര്യവത്കരണം ത്വരിതമാക്കുന്ന പരിഷ്കാരങ്ങൾക്കെതിരേയും തൊഴിൽ നിയമഭേദഗതികൾക്കെതിരേയും കോർപ്പറേറ്റ് കിട്ടാക്കടം തിരിച്ചുപിടിക്കാൻ നടപടികൾ ആവശ്യപ്പെട്ടുമാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.


അതേസമയം ഇന്നു മുതൽ 29 വരെ ഗ്രാമീണ ബാങ്കുകളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി ഫെഡറേഷൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നു ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

ഇന്നലെ എറണാകുളത്ത് ചേർന്ന കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ജെ. നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.