സെമിനാർ ഓഗസ്റ്റ് ഒന്നിന്
Tuesday, July 26, 2016 4:07 PM IST
കോട്ടയം: കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘ആനുകാലിക രാഷ്ട്രീയത്തിൽ പി.ടി. ചാക്കോയുടെ പ്രസക്‌തി’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തും. പി.ടി. ചാക്കോയുടെ 52–ാം ചരമദിനമായ ഓഗസ്റ്റ് ഒന്നിനു കോട്ടയം കെപിഎസ് മേനോൻ ഹാളിലാണ് സെമിനാർ. രാവിലെ 10.30നു നടക്കുന്ന സെമിനാറിൽ ഡോ. അലക്സാണ്ടർ ജേക്കബ് പ്രബന്ധം അവതരിപ്പിക്കും.

പി.സി. തോമസ് അധ്യക്ഷതവഹിക്കും. ഏബ്രഹാം മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. കുമ്മനം രാജശേഖരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സുരേഷ് കുറുപ്പ് എംഎൽഎ, ഡോ. അലക്സാണ്ടർ കാരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.