എൻഡിഎ പ്രവേശനം: ജോസ് കെ. മാണിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നു പി.സി. തോമസ്
എൻഡിഎ പ്രവേശനം: ജോസ് കെ. മാണിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നു പി.സി. തോമസ്
Tuesday, July 26, 2016 4:07 PM IST
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്. ഡൽഹിയിൽ റബർ കർഷകസമരത്തിനെത്തിയപ്പോഴായിരുന്നു ചർച്ച. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ പുരോഗതിയുണ്ടായില്ലെന്നും പാർട്ടിയിലെ ആഭ്യന്തരപ്രശ്നമായിരിക്കും അതിനു കാരണമെന്നും പി.സി. തോമസ് കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു മുന്നണിയോടും അയിത്തമില്ലെന്ന് കെ.എം. മാണി പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും പി.സി. തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.