സമ്പൂർണ വൈദ്യുതീകരണം: നേതാക്കളുമായി മന്ത്രി ചർച്ച നടത്തി
സമ്പൂർണ വൈദ്യുതീകരണം: നേതാക്കളുമായി  മന്ത്രി ചർച്ച നടത്തി
Tuesday, July 26, 2016 4:17 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു സമ്പൂർണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കെഎസ്ഇബിയിലെ വിവിധ സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാ ജീവനക്കാരുടെയും പൂർണമായ സഹകരണവും പിന്തുണയും സംഘടനാ നേതാക്കൾ വാഗ്ദാനം ചെയ്തു. 2017 മാർച്ച് 15നു മുൻപു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ വിവിധ പ്രചാരണ പരിപാടികൾക്കും യോഗം രൂപം നൽകി.


യോഗത്തിൽ വിവിധ സംഘടനാപ്രതിനിധികളായ കെ.ഒ. ഹബീബ്, വി. ലക്ഷ്മണൻ, വി.എസ്. അജിത്കുമാർ, എ.എൻ. രാജൻ, ഗോപകുമാർ, കെ.പി. ധനപാലൻ, സിബിക്കുട്ടി ഫ്രാൻസിസ്, എം.ജി. സുരേഷ് കുമാർ, ജെ. സത്യരാജൻ, ടി.കെ. ജയകുമാർ, മുഹമ്മദ് ഷെരീഫ്, എ. ഷാജ് കുമാർ, ചന്ദ്രചൂഡൻ നായർ, സുനിൽ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.