ഇടമലക്കുടിയിലേക്കു കാരുണ്യം വണ്ടികയറി
ഇടമലക്കുടിയിലേക്കു കാരുണ്യം വണ്ടികയറി
Tuesday, July 26, 2016 4:17 PM IST
കോതമംഗലം: അന്നം മുട്ടിയവർക്ക് ആശ്വാസമായി ഇടമലക്കുടിയിലേക്കു കാരുണ്യപൂർവം വീണ്ടും ദീപിക ഫ്രണ്ട്സ് ക്ലബ് വക അരിയുമായി വാഹനം പുറപ്പെട്ടു. അഞ്ചു ടൺ അരി, ടാർപ്പോളിൻ, സോപ്പ് എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളുമായാണ് ഇടമലക്കുടിയിലേക്ക് ലോറി പുറപ്പെട്ടത്. കോതമംഗലം രൂപത ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ അംഗങ്ങളായ ജോബിഷ് അരിക്കുഴ, ജോംസി ജോബിഷ് എന്നിവർക്കു കൈമാറി.

ചടങ്ങിൽ ഡിഎഫ്സി രൂപത കോ–ഓർഡിനേറ്റർ ഫാ. ജിനോ പുന്നമറ്റത്തിൽ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾമാരായ മോൺ. ജോർജ് ഓലിയപ്പുറം, മോൺ. ജോർജ് കാര്യാമഠം, രൂപത ചാൻസലർ റവ. ഡോ. ജോർജ് തെക്കേക്കര, കെഎസ്എസ്എസ് ഡയറക്ടർ ഫാ. ജേക്കബ് തലാപ്പിള്ളിൽ, ഫാ. ജേക്കബ് മണ്ണത്തൂക്കാരൻ, ഫാ. ജോസഫ് എഴുമായിൽ, ഡിഎഫ്സി രൂപത പ്രസിഡന്റ് ജിബോയിച്ചൻ വടക്കൻ, ഡിഎഫ്സി ഭാരവാഹികളായ ജോയി നടുക്കുടി, സ്റ്റീഫൻ സി. കോട്ടയ്ക്കൽ, ഷീല രാജു, ബിജു കുന്നുംപുറത്ത്, ബേബിച്ചൻ നിധീരിക്കൽ, ജിജോ അറയ്ക്കൽ, പയസ് ഓലിയപ്പറം, ബൈജു ഇടയ്ക്കാട്ടുകുടി, ഷിന്റോ ഏബ്രഹാം എന്നിവർ പങ്കെടുത്തു.

പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ, കടുങ്ങല്ലൂർ സ്നേഹതീരം, സെന്റ് ജോസഫ് കണ്ണാശുപത്രി, കണ്ണൂർ വായാട്ടുപറമ്പിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, പാലാ സെന്റ് തോമസ് കോളജ് എൻഎസ്എസ് വോളണ്ടിയേഴ്സ്, തിരുവല്ല ചെത്തിപ്പുഴ തച്ചേത്ത് പി.കെ. തോമസ്, വെട്ടിപ്പാറ ചിരക്കണ്ടത്തിൽ ഡെന്നി ജോർജ്, പാലാ സ്വദേശി അമൽ ജോസ് ബേബി, കുറവിലങ്ങാട് കുന്നുംപുറത്ത് ജോസഫ് കെ. തോമസ് എന്നിവരാണ് ഇടമലക്കുടിക്ക് കൂടുതൽ സഹായഹസ്തവുമായി എത്തിയതെന്നു ഡിഎഫ്സി ഭാരവാഹികൾ പറഞ്ഞു.

<ആ>ഇടമലക്കുടിക്ക് ആശ്വാസമായി അരി വിതരണം

മൂന്നാർ: ദേശീയ മനുഷ്യാവകാശ –സാമൂഹ്യനീതി കമ്മീഷൻ സംസ്‌ഥാന ചെയർമാൻ പി.പി. റോണിയുടെ പക്കൽനിന്ന് ഒരു ചാക്കുനിറയെ അരി വാങ്ങുമ്പോൾ ആണ്ടവൻകുടിയുടെ മൂപ്പൻ ഈശ്വരൻ കാണി വിതുമ്പി. പിന്നിൽ കയ്യടികളുയർന്നപ്പോൾ കണ്ണീർമണികളിൽ പുഞ്ചിരിയുടെ വെയിലാട്ടം. മൂന്നാർ കൊരണ്ടിക്കാട് കാർമൽഗിരി സിഎംഐ പബ്ലിക് സ്കൂളിന്റെ മൈതാനിയിൽ ഇന്നലെ ഉച്ചയ്ക്ക് വികാരസാന്ദ്രമായ രംഗങ്ങളാണ് അരങ്ങേറിയത്.

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ27ളൃീിേബെരഹൗയ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ദാരിദ്ര്യവും പട്ടിണിയും കൊണ്ടു പൊറുതിമുട്ടിയ, കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ മുതുവാൻ വിഭാഗത്തിലുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ ദീപികയിലൂടെ പുറംലോകം അറിഞ്ഞിട്ട് രണ്ടാഴ്ചയായി. സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ നീക്കമൊന്നുമുണ്ടായില്ലെങ്കിലും ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് 50,000 കിലോ അരിയും മറ്റു ഭക്ഷ്യവിഭവങ്ങളും ശേഖരിക്കാനായി. അതിന്റെ ആദ്യ ഗഡുവായി 10,000 കിലോ അരി ഇന്നലെ ഇടമലക്കുടിക്കാർ ഏറ്റുവാങ്ങി.

ഇടമലക്കുടിയിലെ 28 കുടികളിൽ നിന്നായി അമ്പതിലധികം പേരാണ് ഇന്നലെ മൂന്നാറിലെത്തിയത്. ഇവരെ സ്വീകരിക്കാൻ ഇടമലക്കുടി പ്രൊജക്ടിനു നേതൃത്വം നൽകിയ ദീപിക ഫ്രണ്ട്സ് ക്ലബ് കോതമംഗലം രൂപത ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെതന്നെ കൊരണ്ടിക്കാട് കാർമൽഗിരിയിലെത്തിയിരുന്നു. ദേശീയ സാമൂഹ്യനീതി കമ്മീഷൻ കേരള ചെയർമാൻ പി.പി. റോണി, കമ്മീഷൻ അംഗങ്ങളായ ജോബിഷ് തരണി, ജോമ്സി ജോബിഷ്, അഡ്വ. ഡെയ്സി ഡാനിയേൽ, ഡിഎഫ്സി സംസ്‌ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ, സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് സാമൂഹ്യ സേവനവിഭാഗം തലവൻ ഫാ. ജോൺ തലച്ചിറ, കാർമൽഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ, ഡിഎഫ്സി ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസ് നരിതൂക്കിൽ എന്നിവർ നേതൃത്വം നൽകി.

മനഃസാക്ഷി മരവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകളാണ് ഇവർ പങ്കുവച്ചത്. രാഷ്ട്രീയക്കാരും വനപാലകരും കൈകോർത്തു നടത്തുന്ന അഴിമതിയുടെ അഴിഞ്ഞാട്ടം അവസാനിക്കാൻ കൊതിക്കുകയാണ് അസംഘടിതരായ ഇടമലക്കുടി നിവാസികൾ. ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്ത അവർ തുറന്നു പറഞ്ഞു. 15 കിലോമീറ്റർ നടന്നും അരിസാധനങ്ങൾ ചുമന്നും പുറംലോകവുമായി ബന്ധം പുലർത്തുന്ന ഇവർക്ക് ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒരു വികസനവും എത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.