ചാവറ മെമ്മോറിയൽ ഇന്റർസ്കൂൾ ചിത്രരചനാ മത്സരം
Wednesday, July 27, 2016 1:39 PM IST
പാലാ: ചാവറ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ ചാവറയച്ചന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന പതിനഞ്ചാം ചാവറ മെമ്മോറിയൽ ഇന്റർസ്കൂൾ ചിത്രരചനാ മത്സരം ഓഗസ്റ്റ് ആറിന് രാവിലെ 10–ന് പാലാ ചാവറ പബ്ലിക് സ്കൂളിൽ നടക്കും. എൽകെജി മുതൽ 12–ാം ക്ലാസ് വരെ ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊതുവായി കാർട്ടൂൺ മത്സരവും നടക്കും. പോസ്റ്റർ മത്സരത്തിനായി ഒരു സ്കൂളിൽനിന്ന് രണ്ട് എൻട്രി വീതം അയയ്ക്കാം. പോസ്റ്ററിന്റെ വിഷയം ’സേ നോ ടു ഡ്രഗ്സ്’ (ലഹരിയോട് വിട) ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം. പോസ്റ്റർ ലഭിക്കേണ്ട അവസാന ദിവസം ഓഗസ്റ്റ് ആറ്.


പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു 25 മീറ്റർ ഒറ്റ കാൻവാസിൽ ചിത്രകലാ അധ്യാപകരും മാതാപിതാക്കളും കുട്ടികളും ചേർന്നുള്ള കൂട്ടരചനയാണ്. ഇതിനുവേണ്ടി ഉൾപ്പെടുത്തിയിരിക്കുന്ന വിഷയം ’സ്ത്രീകളും കുട്ടികളും പിന്നെ പ്രകൃതിയും’. സമ്മാനം ലഭിക്കുന്നവർക്ക് കാഷ് അവാർ ഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ: 9495524783.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.