കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Wednesday, July 27, 2016 1:45 PM IST
മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മറയൂർ ഇന്ദിരാനഗർ കോളനിയിലെ രജനിയാണ്(33)മരിച്ചത്. കഴിഞ്ഞ 12നു രാത്രി വീട്ടുമുറ്റത്തെത്തിയ ഒറ്റയാൻ രജനിയെ ആക്രമിക്കുകയായിരുന്നു.

സമീപത്തു താമസിക്കുന്ന മാതാപിതാക്കളുടെ വീടിന്റെ മുറ്റത്തെത്തിയ ഒറ്റയാനെ തുരത്തുന്നതിനായി ഇവർ ബഹളംവച്ചപ്പോൾ ശബ്ദംകേട്ട് സമീപത്തെ വീട്ടിൽനിന്നു പുറത്തിറങ്ങിയ രജനി ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണം സംഭവിച്ചു. സംസ്കാരം നടത്തി. പിതാവ്: ഉടയാർ. മാതാവ്: കറുപ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.