നാളികേര കർഷക സംഗമവും ടി.കെ. ജോസിനെ ആദരിക്കലും
Wednesday, July 27, 2016 1:45 PM IST
കൊച്ചി: കൺസോർഷ്യം ഓഫ് കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനീസ് ഇൻ കേരളയുടെ ആഭിമുഖ്യത്തിൽ നാളികേര കർഷകസംഗമവും നാളികേര വികസന ബോർഡ് മുൻചെയർമാൻ ടി.കെ. ജോസിനെ ആദരിക്കലും 30നു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 5000ൽ പരം കർഷക പ്രതിനിധികൾ സംഗമത്തിൽ സംബന്ധിക്കും.

നാളികേര മേഖലയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു കൃഷിയുടെ സുസ്‌ഥിരതയ്ക്കും കർഷകന്റെ രക്ഷയ്ക്കുമായി നാളികേര വികസന ബോർഡ് ആവിഷ്കരിച്ച കർഷക കൂട്ടായ്മ വലിയ കുതിപ്പിലാണ്. കേരകർഷകരെ സംഘടിപ്പിച്ച് അവരുടെ ഉത്പന്നങ്ങൾക്കു വില നിർണയിക്കാനുള്ള ശക്‌തിയായി കർഷകസമൂഹത്തെ മാറ്റിത്തീർക്കാനുള്ള നേതൃത്വം നൽകിയതിനാണു ടി.കെ. ജോസിനെ ആദരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.