രാജ്യാന്തര മാധ്യമ സമ്മേളനം കാനഡയിൽ
Wednesday, July 27, 2016 1:45 PM IST
തിരുവനന്തപുരം: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്തോ–അമേരിക്കൻ പ്രസ് ക്ലബിന്റെ മൂന്നാമതു രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ എട്ട് മുതൽ പത്ത് വരെ കാനഡയിലെ നയഗ്ര ഫോൾസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മക്കൊപ്പം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരുമായി ആശയ സംവാദം സംഘടിപ്പിക്കുതയെന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ടയെന്ന് ഇന്തോ–അമേരിക്കൻ പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സിറിയക് സ്കറിയ പറഞ്ഞു.


സിറ്റിസൺ ജേർണലിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതിക്കും സംഘടന രൂപം നൽകിയിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖ സന്നദ്ധ പ്രവർത്തകനായ തെരുവോരം മുരുകന് സദ്കർമ്മ പുരസ്കാരം സമ്മേളനത്തിൽ സമ്മാനിക്കും. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സെപ്റ്റംബർ 11 ന് ടെക്സസിലെ ഹൂസ്റ്റണിൽ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചയും സംവാദവും നടത്തുമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി മിനി നായർ, വൈസ് ചെയർപേഴ്സൺ വിനീത നായർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.